ദശമഹാവിദ്യാരഹസ്യം


കാളീ താരാ മഹാവിദ്യാ ഷോഡശീ ഭുവനേശ്വരീ
ഭൈരവീ ഛിന്നമസ്താ ച വിദ്യാ ധൂമാവതീ തഥാ
ബഗളാ സിദ്ധവിദ്യാ ച മാതംഗീ കമലാത്മികാ
ഏഷാ ദശമഹാവിദ്യാ സിദ്ധവിദ്യാ പ്രകീര്‍ത്തിതാ
                                            (ചാമുണ്ഡാ തന്ത്രം)

എല്ലാവരും സ്ഥിരമായി അന്വേഷിക്കുന്ന ഒന്നാണ് ദശമഹാവിദ്യാ സങ്കല്പം. അതുകൊണ്ട് തന്നെ ദശമഹാവിദ്യാ സങ്കല്പത്തിന്റെ ഉല്‍പത്തി, ഓരോ മഹാവിദ്യയേയും സംബന്ധിക്കുന്ന തത്വം, രൂപസങ്കല്പം, ഉപാസനാക്രമം(മന്ത്രം, യന്ത്രം, പദ്ധതി, പടലം, കവചം, ഹൃദയം, സഹസ്രനാമം ഉള്‍പ്പെടെയുള്ള സ്തോത്രങ്ങള്‍) എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള ദശമഹാവിദ്യാരഹസ്യം 2017 ജനുവരിയില്‍ പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു. 2 വാള്യങ്ങള്‍ അടങ്ങിയ ഏകദേശം 1200ല്‍ പരം പേജുകള്‍ ഉള്ള ദശമഹാവിദ്യാ രഹസ്യത്തില്‍ താഴെ പറയുന്ന വിധം വിഷയങ്ങളെ അവതരിപ്പിച്ചിരിക്കുന്നു

ദശമഹാവിദ്യാ രഹസ്യം - വാല്യം 1

ദശമഹാവിദ്യാ സങ്കല്‍പം
കാളീ രഹസ്യം
താരാ രഹസ്യം
ഷോഡശീ രഹസ്യം
ഭുവനേശ്വരീ രഹസ്യം
ഭൈരവീ രഹസ്യം


ദശമഹാവിദ്യാ രഹസ്യം - വാല്യം 2

ഛിന്നമസ്താ രഹസ്യം
ധൂമാവതീ രഹസ്യം
ബഗളാമുഖീ രഹസ്യം
മാതംഗീ രഹസ്യം
കമലാ രഹസ്യം
ദശമഹാവിദ്യാ സ്തോത്രങ്ങള്‍

ഇതിനു മുന്‍പ് ഇറങ്ങിയ പല മഹാവിദ്യാ പുസ്തകങ്ങളിലും ഉപാസനാക്രമം മാത്രമേ പരാമര്‍ശിക്കപ്പെട്ടു കാണുന്നുള്ളൂ. നൂറില്‍പ്പരം പുരാണ, ആഗമ, തന്ത്ര ഗ്രന്ഥങ്ങളില്‍ നിന്നുള്ള മഹാവിദ്യാ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ദശമഹാവിദ്യാരഹസ്യത്തില്‍ മഹാവിദ്യമാരുടെ ഉപാസനയുമായി ബന്ധപ്പെട്ട വിഷയങ്ങളെ ആധികാരികമായ പഠനത്തിനു വിഷയമാക്കിയിരിക്കുന്നു.

ഈ പുസ്തകം സമഗ്രമാവണം എന്ന് ആഗ്രഹിക്കുന്നതിനാല്‍ അഭിജ്ഞന്മാരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു. ഒരു കൂട്ടായ്മയുടെ പരിശ്രമത്തിന്റെ ഫലമാവണം ദശമഹാവിദ്യാരഹസ്യമെന്ന് വൈഖരി റിസര്‍ച്ച് ഫൌണ്ടേഷന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അപ്രകാശിതങ്ങളായ ഗ്രന്ഥങ്ങളും പങ്കുവെയ്ക്കുക.

Pre-publication

1500 രൂപ മുഖവിലയുള്ള (രണ്ട് വാല്യങ്ങള്‍ക്ക്) ദശമഹാവിദ്യാ രഹസ്യം പ്രീപബ്ലിക്കേഷനില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 1200 രൂപയ്ക്ക് നല്‍കുന്നു. (കേരളത്തിനുള്ളിലുള്ളവര്‍ക്ക് കൊറിയര്‍ ചാര്‍ജ് ഇല്ല. കേരളത്തിനു വെളിയിലേക്ക് കൊറിയര്‍ ചാര്‍ജുകള്‍ ബാധകമാണ്) പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിനു സാമ്പത്തിക സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവരും പുസ്തകത്തിന്റെ കോപ്പികള്‍ വേണ്ടവരും ദയവായി താഴെ പറയുന്ന ഇമെയില്‍, ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.

Vaikhari Research Foundation
Email : vaikharirf@gmail.com
Websites : www.vaikhari.in, www.vaikhari.org
Facebook : www.facebook.com/vaikharirf
Sukesh P. D: +918606335299


Donations/Contributions and Prepublication Booking

Vaikhari Research Foundation
Account Number: 67372637812
State Bank of Travancore
Kudappanakkunnu Branch
Branch Code: 70796
MICR code 695009084
IFSC code SBTR0000796


For Online Booking Please fill the form